കടനാട്: കടനാട് പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. പഞ്ചായത്ത് 14-ാം വാര്‍ഡ് വല്യാത്ത് ഭാഗത്താണ് നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പനി പിടിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്നും മുന്‍കരുതലുകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിസര ശുചീകരണമടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി പറഞ്ഞു.